പ്രിയേ....നീ,
നഷ്ട്ടപ്പെട്ടതിലും അധികം
നേടിയ ഹതഭാഗ്യ.
നഷ്ട്ടപ്പെട്ടതിലും അധികം
നേടിയ ഹതഭാഗ്യ.
ഞാന്‍......,
നേടിയതിലും അധികം
നഷ്ട്ടപ്പെട്ട വിശുദ്ധന്‍.
നേടിയതിലും അധികം
നഷ്ട്ടപ്പെട്ട വിശുദ്ധന്‍.
--------------------------
പുതുതായൊരു
'കുറിപ്പെഴുതാൻ' വകയില്ലാത്തത് കൊണ്ട്
'ആത്മഹത്യ' ചെയ്യാതിരിക്കുന്നുവെന്നേയുള്ളൂ.
സുഹൃത്തേ..,

#നിരാശഭരിതനാ...
-------------------------
സംഭവം പണ്ടാണ്... ശ്രീനിവാസൻ നായകനായ 'പൊന്മുട്ടയിടുന്ന തട്ടാൻ,' എന്ന സിനിമയുടെ റിലീസ് കാലം. റിലീസിനു മുൻപേ തന്നെ ചില താല്പ്പരകക്ഷികൾ ചേർന്ന് സിനിമയുടെ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നാണെന്നും ഇത് തട്ടാൻ (സ്വർണപ്പണിക്കാരൻ) പണി കുലത്തൊഴിലായി സ്വീകരിച്ചവരെ അപമാനിക്കും വിധമായതിനാൽ ആ സമുദായത്തിന്റെ വികാരത്തെ ഇത് വ്രണപ്പെടുത്തും എന്നെല്ലാം വിശദീകരിച്ച് കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തു.
എന്നാൽ 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേര് 'പൊന്മുട്ടയിടുന്ന താറാവ് ' എന്നു മാറ്റാനുള്ള കോടതി വിധി വരും മുൻപേ തന്നെ സിനിമയുടെ പോസ്റ്ററുകൾ വർണാഭമായി നഗരങ്ങളായ നഗരങ്ങളിലെല്ലാം തലയുയർത്തി കഴിഞ്ഞിരുന്നതിനാൽ നിർമ്മാണ കമ്പനിക്കാർ പുതിയ പോസ്റ്റർ അച്ചടിക്കുന്നതിനു പകരം 'താറാവ്' എന്നച്ചടിച്ച സ്ലിപ്പുകളുമായി കുറേ പിള്ളേരെ വിട്ട് ഓടിനടന്ന് ഒട്ടിച്ചു. പിന്നെയാണ് പുകില് ! ചിലയിടത്തു പേര് 'താറാവിടുന്ന തട്ടാൻ' ആയി. 'പൊന്മുട്ട താറാവ് തട്ടാൻ' എന്നായി. ബസ്സിൽ 'കൈയ്യും താറാവും പുറത്തിടരുത്' എന്നായി. ചിലയിടത്ത് 'മതം ഏതായാലും താറാവ് നന്നായാൽ മതി ' എന്നുപോലും വന്നത്രെ...
എന്തായാലും സിനിമ കേരളം നിറഞ്ഞോടി, ആ സമുദായ സ്‌നേഹികളിൽ പലരും ആരും കാണാതെ തീയേറ്ററിലിരുന്ന് തലയറിഞ്ഞ് ചിരിച്ചു... കല കലാപമാണെന്ന ചിന്ത എത്ര രസകരമാണല്ലേ...

----------------------
No comments:
Post a Comment