അങ്ങനെ നക്ഷത്രങ്ങൾ നിറഞ്ഞ ആ തണുത്ത രാത്രിയിൽ ഞങ്ങൾ കരോളിനിറങ്ങി വരാമെന്നേറ്റ കുട്ടുവും മനോജും ഇനിയും വരാനുണ്ട്. അവരും കൂടി ഉണ്ടായാലേ ഞങ്ങൾ കുട്ടികളുടെ കരോൾ ആഘോഷമാവുകയുള്ളൂ. മനോജ് പടക്കം പൊട്ടിക്കാൻ കേമനാണ്. ഭയം ലവലേശമില്ലാതെ കയ്യിൽ പിടിച്ചു തീകൊളുത്തി ഞങ്ങളുടെ നേരെ ഏറിയും. ഇക്കാര്യത്തിൽ സുന്ദരികളായ തരുണീമണികൾക്കിടയിലെ ധീരതാപട്ടം മറ്റാർക്കും നൽകാതവൻ വർഷങ്ങളായി കൈയ്യടക്കി വെച്ചിരിക്കുകയാണ്...
മണി ഒൻപത് ആകാറായപ്പോൾ എന്നാപ്പിന്നെ തൊടങ്ങാം എന്നും പറഞ്ഞു ഉണ്ണിയേശുവിനെ വെച്ച തളികയുമെടുത്തു വാ പോകാന്നും പറഞ്ഞ് ജോസ്ചേട്ടൻ മുന്നേ നടന്നു. പിറകേ വാർഡ് കമ്മിറ്റിയിലെ ചേട്ടന്മാർ, പെട്രോൾമാക്‌സ് തോളിൽ ചുമന്ന് തേങ്ങാവെട്ടുകാരൻ തോമാക്കുട്ടി, പിന്നിലായി ഞങ്ങൾ കുട്ടിപ്പട്ടാളവും. അങ്ങെനെ കരോൾ ഗാനം മുറുകി, മനോജും കുട്ടുവും വീട്ടുമുറ്റങ്ങളിൽ സുന്ദരികളായ മഹിളാരത്നങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തുന്ന മേയ്മാസറാണിയിലും റോസയിലുമെല്ലാം ഓലപടക്കം വെച്ചു പൊട്ടിച്ചു ചിതറിതെറിച്ച പൂവുകൾ
'വീണിതല്ലോ കിടക്കുന്നു ധരണിയിൽ ' എന്നമട്ടിലാക്കി അങ്ങെനെ മുന്നേറുകയാണ്.
'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൽ കുളിരും രാവിൽ ' - എന്ന ഔദ്യോഗിക ഗാനം 64-മത്തെ വീട്ടിലും തെറ്റില്ലാതെ പാടി ശരിയാക്കാൻ പരിശ്രമിക്കുമ്പോഴാണ് അത് സംഭവിച്ചത്...!
കുഞ്ഞാഗസ്തി ചേട്ടന്റെ വീട്ടിലേക്ക് ഞങ്ങൾ ഒതുക്ക് കയറി ഷോർട് വഴി പടിച്ചതായിരുന്നു, മുന്നേ തളികയുമായി ജോസ്‌ചേട്ടൻ, പിറകിൽ സദാസമയം ഇന്ററിക്കേറ്റർ പോലെ ചുണ്ടിൽ കാജാബീഡി തെളിച്ചുകൊണ്ട് ആന്റണിചേട്ടൻ. ജോസേ... വാഴ ചീഞ്ഞ കുഴിയുണ്ടാകും നോക്കണേടാ എന്നും പറഞ്ഞേച്ചു നാക്ക് അകത്തോട്ടിടാൻ സമയം കിട്ടുംമുന്നേ പെട്രോൾമാക്സ്കാരനും തളികക്കാരൻ ജോസ് ചേട്ടനും ഒന്നിച്ചു നിലം പതിച്ചു. എല്ലാവരും ഓടിച്ചെന്ന് രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ചു. ആകെ ഇരുട്ടിലായി ആന്റണിചേട്ടൻ കയ്യിലിരുന്ന തീപ്പെട്ടി ഉരച്ച് ചിതറിതെറിച്ച നാണയത്തുട്ടുകളും ഉണ്ണിയേശുവിനെയും മാലാഖമാരേയുമെല്ലാം തപ്പിയെടുത്തു. നക്ഷത്രത്തിന്റെ സിഗ്നൽ പിടിച്ച് എങ്ങാണ്ട് നിന്നുംവന്ന മൂന്ന് വിശുദ്ധന്മാരിൽ 2 എണ്ണം മിസ്സായത് ഓ സാര്കേലെന്നും പറഞ്ഞു തളികയൊപ്പിച്ച് കുഞ്ഞാഗസ്തി ചേട്ടന്റെ തിണ്ണയിലെ സ്റ്റൂളിൽ തളികവെച്ചു കൈകൊട്ടി പാടി, കുഞ്ഞാഗസ്തിചേട്ടനേം എൽസമ്മ ചേച്ചിയേയും വിളിച്ചുണർത്തി. കണ്ണ് തിരുമ്മിക്കൊണ്ടു എൽസമ്മ ചേച്ചിയുടെ അമ്മച്ചി ഒരു നിറ പുഞ്ചിരി ഞങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കുരിശു വരച്ച് ഉണ്ണിയേശുവിനെ ഒന്ന് മുത്തി എന്നിട്ടു തളികയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ജോസേ... എന്നതാടാ ഇത്... എന്നും ചോദിച്ച് ഒറ്റ നിലവിളി... നിലവിളി കേട്ട് മുറ്റത്തെ മെയ്മാസറാണി തപ്പി നടന്ന ഞങ്ങളെല്ലാം കൂടി ഓടി തിണ്ണേലെത്തിയപ്പോൾ ദാണ്ടെ...! തളിക ഒരു ഭീകര രൂപിയായി തിണ്ണയിലെ മരസ്റ്റൂളിലും അതിനു ചുറ്റും ആശ്ചര്യത്തിന്റെ കണ്ണുകളുമായി കാരോളുകാരും, മൂക്കത്ത് വിരലുവെച്ചു കൊണ്ട് അമ്മച്ചിയും നിൽക്കുന്നു. തളികയിലോട്ടു പാളി നോക്കിയ ഞാൻ അപ്പോഴാണ് ആ ദിവ്യാത്ഭുദം കണ്ടത്. അവിടൊണ്ടായിരുന്ന ഉണ്ണിയേശു എപ്പോഴോ അപ്രത്യക്ഷനായിരിക്കുന്നു. ആ സ്ഥാനത്ത് ദാണ്ടിരിക്കുന്നു ഒരു 'കുഞ്ഞൻ കാച്ചിക്ക'. ജോസ്‌ചേട്ടനും തോമാക്കുട്ടിയും മുഖത്തോടു മുഖം നോക്കി കണ്ണുമിഴിച്ചു. നല്ലൊരു ക്രിസ്തുമസ് ദിനമായിട്ട് കാച്ചിക്കയിൽ മുത്തിയതോർത്ത് അമ്മച്ചി തലയ്ക്കു കൈയും കൊടുത്ത് കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി. ചിരി സഹിക്കാൻ പറ്റാതീരുന്ന ഞങ്ങൾ കുത്തുകല്ലിന് കീഴെയിരുന്നു തലയറഞ്ഞു ചിരിച്ചു. കാരോള്ക്കാരെല്ലാം കൂടി ടോർച്ചുമടുത്തു വാഴത്തോട്ടതിലോട്ട് വെപ്രാളപ്പെട്ടോടുന്നത് കണ്ട് ഞങ്ങൾക്ക് പിന്നേം ചിരി പൊട്ടി.... അന്നുമുതൽ ജോസ്‌ചേട്ടന് 'കാച്ചിക്ക ജോസ് ' എന്ന് പേര് വീണു....
അതിനുശേഷമെത്ര കരോൾ കഴിഞ്ഞു....!
കാച്ചിക്കയിൽ മുത്തിയ അമ്മച്ചിയെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു... എങ്കിലും ഇന്നും ഓരോ ക്രിസ്തുമസ്സും ആ 'കാച്ചിക്ക യേശുവിന്റെ' സ്മരണ ദിനങ്ങളാണ്

No comments:
Post a Comment