വിയര്‍ത്തൊലിച്ചു നിന്ന ഈ ഭൂമിയോട്
വിതുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ വന്നു
ചെയ്യ്തതു തന്നെയാണ്
പണ്ട് പണ്ടേ ആ പൂക്കാലം
ചെറിമരത്തോടും ചെയ്യ്ത് പോയത്...
— വിതുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ വന്നു
ചെയ്യ്തതു തന്നെയാണ്
പണ്ട് പണ്ടേ ആ പൂക്കാലം
ചെറിമരത്തോടും ചെയ്യ്ത് പോയത്...
--------------
ഇന്ന് മണ്ണിലൊരു
തൈവെക്കാത്തവർ
നാളെ മനസ്സിലെന്കിലുമൊരു
തൈ നട്ടു പിടിപ്പിക്കുക...
കിനാവിലത് പടർന്ന് പടർന്ന്
അവരവർക്കെന്കിലുമൊരു
തണലേകിടട്ടേ്...
---------------
അക്ഷരമില്ലാത്ത
അനുരാഗമാണു നീ,
സ്വപ്നത്തിന്റ്റെ ഉടൽ
ബിംബങ്ങളുടെ ക്ളീഷെ
കുളിച്ചു തോർത്തുന്ന ലാഘവത്തോടെ,
ഒരു കവിതയെഴുതുന്നു.
----------------------
നിങ്ങളുടെ കവിത നന്നായി
എന്നൊരു പാവത്താൻ
എന്നോട് പറയുമ്പോൾ,
പോക്കറ്റടിച്ച് പിടിക്കപ്പെട്ടവനേപ്പോലെ
ഞാൻ പരുങ്ങുന്നു.....
------------
''എഴുത്ത് കുത്ത് '' എന്ന പ്രയോഗം
എത്ര അർത്ഥവത്താണ്.....
എഴുത്ത് എല്ലായ്പ്പോഴും
ഭൂതകാലത്തിനിട്ടുള്ള
ഒരു കുത്തുതന്നെയാണ്...
---------------
