Saturday, May 9, 2015

പിക്കാസോ; തൻറെ യുദ്ധരഹിത ലോകത്തിന് വേണ്ടി ആശിച്ച്, സ്പെയിനിലെ ആഭ്യന്തര കലാപത്തിൽ മനം നൊന്ത് വരച്ച, പെയിൻറിംഗ് ഗൂർണിക്ക.

അതിൽ ഉപയോഗിച്ച സങ്കേതങ്ങളിൽ, പലനിറത്തിലുള്ള ആയുധങ്ങൾ, അതിലന്നാട്ടിലെ കാളപ്പോര് പോലെയുള്ള ഉൽസവത്തിന്, ഉപയോഗിക്കുന്ന ആയുധങ്ങൾ കൂടി, ഉ
ൾപ്പെടുത്തി ആയുധഭ്രമത്തിനെതിരെ, ഗൂർണിക്ക എന്ന പെയിൻറിംഗ്; ചിന്തോദ്ദീപകമായി ഉണർത്തി.

എന്നാലിവിടെ കഥാകാരൻ കാണുന്നത് ആ ചിത്രം; ഹിംസാത്മകമായി ആയുധ ശേഖരണത്തിന് വേണ്ടി, ദുരുപയോഗം ചെയ്യുന്നതാണ്. // ആക്രമണത്തിനും ഉപരോധത്തിനും. പിക്കാസോ! // എന്നും പറയുന്നത്, ഏത് മഹദ് ഗ്രന്ഥവും/ രചനയും ദുരുപയോഗം ചെയ്യുന്ന, കരാള ഹൃത്തുക്കളെയാണ്.

പട്ടത്തുവിളക്ക് പ്രണാമം.

ഈ രചന ഇന്നാണെങ്കിൽ, പട്ടത്തുവിളയല്ല, എഴുതിയത് എന്നും വിചാരിച്ചാൽ ഇതൊരു കവിതയായി, അറിയപ്പെടുമായിരുന്നൂവെന്ന്, തോന്നിപ്പോകുന്നു. അത്രക്ക് ഹൃദയസ്പൃക്കായ, വായനാ സാദ്ധ്യതകളുണ്ടീ രചനയിൽ.

No comments:

Post a Comment