Tuesday, May 12, 2015

അമ്മയുമൊത്ത് ഒരു സെൽഫിയെടുക്കാൻ
ചിലരെങ്കിലും ഇന്ന് വൃദ്ധസദനത്തിലെ വരാന്തയില്‍ എത്താതിരിക്കില്ല..!
‪#‎സന്തോഷം‬ ...അമ്മദിനമേ
 — feeling pained.
------------------
വിശന്നിരിക്കുമ്പോഴും
പ്രണയം പാടുന്നവനാണ്
വിശുദ്ധൻ...
 — feeling loved.
--------------------
ഒാർമ്മ,
എത്ര നീട്ടിയെറിഞ്ഞാലും
മരണത്തിലല്ലാതെ,
മറവിയിൽ തിരികെ വരുന്നില്ല...
‪#‎മറവി

-------------------------


അതിജീവനത്തിന്റെ കുട്ടികാലത്ത് എനിക്കൊരു പിറന്നാളാഘോഷമേ ഉണ്ടായിരുന്നില്ല . സ്കൂളിലെ കുസൃതിക്കാരായ ചങ്ങാതിമാര്‍ ആഘോഷമൊന്നു പൊലിപ്പിക്കാന്‍ പക്കപിറന്നാളെന്നും,
ഇംഗ്ലീഷ് മാസമെന്നൊക്കെ പറഞ്ഞ് കൊല്ലത്തില്‍ രണ്ടു പിറന്നാള്‍ ആഘോഷിക്കുമ്പോളാണ് നമ്മളീവിധം ശുഷ്കനായ് പോയതെന്നതാണ് സങ്കടകരം
ഓരോ പിറന്നാള്‍ ദിനത്തിനും മുന്‍പ് ആ സങ്കടദിനം മറവിയിലേക്ക് എറിഞ്ഞുടക്കാന്‍ വേണ്ടി മാത്രം സൂത്രശാലിയായ അമ്മ എനിക്കും രണ്ടു പിറനാള്‍ ഒരുക്കിവച്ചിരുന്നു, മറവിക്കുവേണ്ടി മാത്രം മാറ്റിപ്പറയാറുള്ള ആ ദിവസം... ആ മാസം ഏതാണെന്ന് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അപ്പോഴൊക്കെ ഞാന്‍ '' ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല ... ഈ ഭൂമി ഒന്ന് സന്ദര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ '' എന്ന ഓഷോവിന്റെ വാക്കുപോലെ സരസനായിരിക്കാറായിരുന്നു പതിവ്
എന്തായാലുംചങ്ങായിമാരെ,ചങ്ങായിച്ചികളെ.... ഒരുപാട് നന്ദി, ഈ ദിനമോര്‍മ്മിപ്പിച്ചതിന്...,ആശംസകള്‍ അറിയിച്ചതിന്... , സ്നേഹം പകുത്തതിന്...
— feeling ഹാപ്പി ... haappye.
--------------------
നഷ്ട്ടപെട്ടു പോയവരുടെ
ഗര്‍ഭപാത്രതില്‍നിന്നും ഞാനൊന്നും
നേടിയിട്ടില്ല ...
എന്റെ ഇരട്ട ഒരു കല്ലായിരുന്നു,
(ഞാനും കല്ലും ഒരേ 
ഗര്‍ഭപാത്രത്തിനകത്തായിരുന്നല്ലോ)
കറുകറുമേ കറുത്ത കല്ല്‌
കവികളാരും തൊടാത്ത കല്ല്‌
— feeling proud.
-------------------


No comments:

Post a Comment