നിങ്ങൾക്കു നങ്കൂരമിടാൻ വലിയൊരു ഗ്രന്ഥശാല പോലെ ഇത്ര സുരക്ഷിതമായ ഒരു തുറമുഖം വേറെയേതുണ്ട്?
(ഇറ്റാലോ കാൽവിനോ)
--------------
ചില എഴുത്തുകാരുണ്ട്- സ്വന്തം ശരീരത്തിന്റെ കുറവുകളും വൈരൂപ്യങ്ങളും വിളിച്ചുകാട്ടി സഹതാപമുണർത്താൻ ശ്രമിക്കുന്ന യാചകരെപ്പോലെയാണവർ. പൊട്ടിപ്പൊളിഞ്ഞ സ്വന്തം ഹൃദയങ്ങൾ പ്രദർശനത്തിനു വച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് അവരുടെ യത്നം.
(കീർക്കെഗോർ- 1835 നവംബര്‍ 1)
--------------------
വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ
ഈ രാത്രിയിലിവിടെ ഞാനലങ്ങുനടക്കും;
നക്ഷത്രരശ്മികൾ കളിയാടുകയാവുമപ്പോൾ
വിടർന്ന ലൈലാക്കുപൂക്കൾ പോലെ.
ഈ രാത്രിയിലിവിടെ ഞാനലങ്ങുനടക്കും;
നക്ഷത്രരശ്മികൾ കളിയാടുകയാവുമപ്പോൾ
വിടർന്ന ലൈലാക്കുപൂക്കൾ പോലെ.
(ആഹ് മാത്തോവ -1920)
---------------------
ഹീനേ - പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ...
-----------------------------------------------------------------------
-----------------------------------------------------------------------
പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ,
ദുര്യോഗം മതി എനിക്കെന്നു വിധിച്ചവർ;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
ദുര്യോഗം മതി എനിക്കെന്നു വിധിച്ചവർ;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
എന്റെ പാനപാത്രത്തിലവർ വിഷം നിറച്ചു,
എന്റെ അപ്പത്തിലവർ വിഷം കലർത്തി;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
എന്റെ അപ്പത്തിലവർ വിഷം കലർത്തി;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
എന്നാലവൾ, മറ്റാരെക്കാളുമുപരി
എന്റെ ജീവിതം നരകമാക്കിയവൾ,
അവളെന്നോടു വിദ്വേഷം കാണിച്ചില്ല,
അവളെന്നോടു പ്രണയവും ഭാവിച്ചില്ല.
എന്റെ ജീവിതം നരകമാക്കിയവൾ,
അവളെന്നോടു വിദ്വേഷം കാണിച്ചില്ല,
അവളെന്നോടു പ്രണയവും ഭാവിച്ചില്ല.
--------------------
No comments:
Post a Comment