Tuesday, June 9, 2015

അതുകൊണ്ട് വായനശാലകള്‍ അപകടകാരികളാണ് ...
----------------------------------------------------------------------------------------
ഒരു ഗ്രാമത്തില്‍ ഒരു വായനശാല ഉണ്ടായിക്കഴിഞ്ഞാല്‍
പിന്നെ ആ ഗ്രാമം ആ ഗ്രാമം അല്ലാതായി തീരും.
ഒരു നാട്ടിന്‍പുറത്ത് വായനശാല വരുമ്പോള്‍
അവിടെയൊരു വിപ്ലവം നടക്കുകയാണ്,
അവിടെ പോയി ആളുകള്‍ പുസ്തകം വായിച്ചെന്നു വരും.
അതിന്‍റെ ഫലമായി അവരുടെ മനസ് വളര്‍ന്നു എന്ന് വരും.
അങ്ങെനെ വളര്‍ന്നാല്‍ പല കാര്യങ്ങളും ഇഷ്ട്ടപെട്ടില്ല എന്ന് വരും. ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളൊക്കെ മാറ്റണമെന്ന് തോന്നിയെന്നും വരും. അതുകൊണ്ട് വായനശാലകള്‍ അപകടകാരികളാണ് ...
(അയ്യപ്പപ്പണിക്കര്‍)
January 13 · Edited ·
------------
ഒരു കുഞ്ഞ്‌
പുഴുവിന്റെ
മൗനമാണീ
പൂമ്പാറ്റ......
--------------
നിങ്ങള് വിചാരിക്കുന്നത് പോലെ അത്ര നിഷ്കളങ്ക
മൊന്നുമല്ല ലോകം. കൊല്ലുകയെന്ന ഉദ്ദേശത്തോടെ വരുന്ന ശത്രുവിനെ നേരെ അഹിംസയും മാനവികതയും പറഞ്ഞു നില്‍ക്കാന്‍ കഴിയില്ല. നിങ്ങള് താത്വികമായി പറഞ്ഞു മുഴുമിപ്പിച്ചു കഴിയുമ്പോഴേക്കും ചെയ്യാന്‍ വന്ന കൃത്യം നിര്‍വഹിച്ചിട്ടു അവനങ്ങു പോകും.ശത്രു എങ്ങനെയുണ്ടായി എന്ന് നിങ്ങള്‍ ചോദിക്കും. സമാധാനതിലധിഷ്ടിതമായ മാര്‍ഗ്ഗങ്ങളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍, പ്രത്യയശാസ്ത്രപരമായ വാഗ്വാദങ്ങള്‍ക്കപ്പുറത്തേക്ക് പോകാതിരുന്നെങ്കില്‍ ഇന്നീ കാണുന്ന തരം വയലന്‍സും ഭീതിയും വേണ്ടി വരുമായിരുന്നോ എന്നും നിങ്ങള്‍ ചോദിച്ചേക്കാം. ചോദിക്കാന്‍ നിങ്ങള്‍ക്ക്‌ ഒരുപാടുണ്ട്, സുരക്ഷിതവലയങ്ങള്‍ക്കുള്ളില്‍ നിന്ന്,ഗ്രൌണ്ടിലിറങ്ങാതെ മാനവികതയ്ക്ക് വേണ്ടി പണിയെടുക്കുന്ന നിങ്ങള്‍ക്കതൊക്കെ ചോദിക്കാം. പക്ഷെ, നിങ്ങളെ പ്രത്യയശാസ്ത്രപരമായ ചര്‍ച്ചകള്‍ നടത്താന്‍ പോലും അനുവദിക്കാത്ത ഒരു ഇടത്തില്‍ ആ അവസ്ഥയില്‍ നിന്നും മുന്നോട്ടു പോകാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ ബലം പ്രയോഗിക്കേണ്ടി വരും. അത് ഇരുഭാഗത്ത്‌ നിന്നും വരുമ്പോള്‍ കൂടുതല്‍ ഇന്‍റന്‍സായി മാറും. ഒഴുക്കിനൊത്ത് നീന്തുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ല ബ്രദര്‍. നിങ്ങള്‍ ഒരു വൃത്തത്തിനുള്ളിലായിക്കഴിഞ്ഞു. നിങ്ങള്ക്ക് നിര്‍ത്തണമെന്നുണ്ടെങ്കിലും നടക്കില്ല. നിങ്ങള്‍ക്ക്‌ മേല്‍ക്കൈ വരുന്നത് വരെ, നിങ്ങളോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ ശത്രുവിന് വരുന്നത് വരെ നിങ്ങള്‍ക്ക്‌ നീന്തിയെ പറ്റൂ, നിങ്ങള്‍ക്ക്‌ വേണ്ടി മാത്രമല്ല നിങ്ങളുടെ കൂടെയുള്ളവര്‍ക്ക് വേണ്ടി, നിങ്ങളുടെ സഖാവിന് വേണ്ടി, നിങ്ങളുടെ സഹോദരിക്കും ഭാര്യയ്ക്കും അമ്മയ്ക്കും വേണ്ടി, ഇനി വരുന്ന ഒരു തലമുറയ്ക്ക് വേണ്ടി.
ഫാസിസം എന്ന ഒറ്റക്കള്ളിയില്‍ കെട്ടി വിശദീകരിക്കുന്നത് കൊണ്ടാവാം, ഫാസിസം എന്ന് കേള്‍ക്കുമ്പോഴേ നിങ്ങളുടെ ചുണ്ടില്‍ ചിരിയൂറുന്നത്. ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് ഒരു ഏകാധിപതിയുടെ, അല്ലെങ്കില്‍ ഏകതാനമായ ഒരു സിസ്റ്റത്തിന്റെ മുഖമോ, മുഖമില്ലാത്ത അധികാരമോ മാത്രമായിരിക്കും ഓര്‍മ്മ വരിക. അതങ്ങനെയല്ല, അതിനു അനേകം കൈവഴികളുണ്ട്. നിലം കുഴിച്ചു ഓരോ അടിയായി കെട്ടിപ്പൊക്കിയ, മേലോട്ട് പോകുന്തോറും ചുരുങ്ങിച്ചുരുങ്ങി വരുന്ന ഒരു അധികാരഘടനയാണത്. അതിന്റെ കാലാള്‍പ്പടയോടാണ് നിങ്ങളുടെ പോരാട്ടം.
ഒളിച്ചിരുന്നും, കൂട്ടത്തോടെ വന്നും നിങ്ങളെ അരിഞ്ഞിട്ട് പോകുന്നവനെ ഭയപ്പെടുത്താന്‍, അകറ്റി നിര്‍ത്താന്‍ നിങ്ങളുടെ കൈയിലും ആയുധങ്ങള്‍ കൂടിയേ മതിയാവൂ. അടിച്ചാല്‍ തിരിച്ചടി കിട്ടും എന്നൊരു പ്രതീതി ജനിപ്പിക്കാനെങ്കിലും നിങ്ങളുടെ കൈയില്‍ ആയുധങ്ങള്‍ വേണം. ബോംബ്‌ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കണ്ണിലെ ഭയം ഞാന്‍ കാണുന്നു. ആ ഭയം ശത്രുവിന്റെ കണ്ണിലും കാണുമ്പോഴേ നിങ്ങള്‍ക്ക്‌ സുരക്ഷിതത്വമുള്ളൂ ബ്രദര്‍. ആ സുരക്ഷിതത്വത്തിന്‍റെ വില ഒരുപക്ഷെ നിങ്ങളുടെ സഹോദരന്റെ, സഖാവിന്‍റെ ജീവനായിരിക്കാം, അവരുടെ ധീരതയായിരിക്കാം. ഞാനും അപകടത്തില്‍ പെട്ടേക്കാം, എനിക്ക് അംഗഭംഗം സംഭവിച്ചേക്കാം എന്നറിഞ്ഞു കൊണ്ട് തന്നെയാണ് തന്റെ സഖാവിന്‍റെ സുരക്ഷയ്ക്ക് വേണ്ടി അവന്‍ മുന്നിട്ടിറങ്ങുന്നത്. അത് ധീരതയാണ് സര്‍. നിങ്ങള്‍ക്കത് കാണാന്‍ കഴിയില്ല. പക്ഷെ, അവരുടെ കണ്ണുകളില്‍ അതുണ്ട്. നിങ്ങളുടെ കണ്ണുകളിലെ സുരക്ഷിതത്വത്തിന്റെ ആ തിളക്കം മാത്രം മതി അവര്‍ക്ക്‌.
ഈ ലോകം അത്ര നിഷ്കളങ്കമോന്നുമല്ല സര്‍. നിങ്ങളെക്കടന്നു പോയ ധീരന്മാര്‍ ജീവനും ജീവിതവും ഹോമിച്ചതിന്റെ പച്ചപ്പാണ് നിങ്ങളിന്നനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവും, ഭൂമി ഇന്ന് ഇത്രയെങ്കിലും സുന്ദരമായിരിക്കുന്നതും അവരുടെ കണ്ണുകളിലെ ഭയമില്ലായ്മ കൊണ്ട് മാത്രമാണ് സര്‍
‪#‎ശ്യാം‬
--------------

No comments:

Post a Comment