Tuesday, August 14, 2018

ഒന്ന്

എല്ലാ ശവവുമെത്തും പോലെ,
നിങ്ങളുടെ ശവമെത്തരുത്..
എന്ന കരുതലിലാണ്
ജീവിതം...
പലപ്പോഴും
സാധാരണക്കാരായ നാം,
അസാധാരണമാം വിധം
സാധാരണകാരനായി
ജീവിക്കാനൊരുമ്പപെടുന്നില്ലേ..
ഇതു വായിക്കുമ്പോൾ,
നിങ്ങൾ സാധാരണ ജീവിതം
നയിക്കുകയാവാം...
ചിലപ്പോൾ ഭാര്യയെ ചുംബിച്ചു
യാത്ര അയക്കുകയാവാം,
കുട്ടിയെ കളിപ്പിക്കുകയോ
പട്ടിയെ കുളിപ്പിക്കുകയോ ആവാം.
നിങ്ങളങ്ങനെയല്ല,
ഞാനുമല്ല.
നമുക്ക് നമ്മുടെ കഥാപറയാനറിയില്ലല്ലോ!

കെട്ടുപോയ

കേട്ടപ്പോൾ,
നിങ്ങളെപ്പോലെ
എനിക്കും അത്ഭുതം തോന്നാറുണ്ട്.
ഇന്നലെ വൈകുന്നേരം
പോയിരുന്ന ചെരുവിൽ കൂടി
ഇന്ന് ഉരുൾ ഒലിച്ചു പോയെന്നും,