Tuesday, June 9, 2015



നൃത്തം ചെയ്യുന്നൊരു ദൈവത്തിലേ ഞാൻ വിശ്വസിക്കൂ.
-നീഷേ
------
പുസ്തകങ്ങൾക്കു തീയിട്ടുകൊണ്ടാണവർ തുടങ്ങുക;
ഒടുവിലവർ തീയിലിടുന്നത് മനുഷ്യജീവികളെ ആയിരിക്കും.
-ഹീനേ
---------------
ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം.
ബോര്‍ഹസ്
-----------
"ഒരാൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കാൻ നോക്കുക, ഒരു വ്യക്തിയാകുന്നതിനു പകരം ഒരു സംഘത്തിന്റെ ചെറിയൊരംശമാകാൻ നോക്കുക എന്നതാണ്‌ ഒളിച്ചോട്ടങ്ങളിൽ വച്ചേറ്റവും ദുഷിച്ചത്. സമ്മതിച്ചു, അതുകൊണ്ടു ജീവിതം കുറച്ചുകൂടി അനായാസമാകുന്നുണ്ട്; പക്ഷേ ഒപ്പമത് കൂടുതൽ ചിന്താശൂന്യമാവുകയുമാണ്‌. ഇവിടെ പ്രശ്നം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്‌- നാമോരോരുത്തരും പ്രാമാണികമായ, ചുമതലപ്പെട്ട ഒരു സ്വത്വമാണെന്ന്. ഏതോ ചില ബോദ്ധ്യങ്ങളുടെ പേരിൽ വേറേ ചിലരുമായി ചേർന്ന് ഒച്ചപ്പാടുണ്ടാക്കുക എന്നത് ഒരൊഴിഞ്ഞുമാറലാണ്‌. സ്വന്തം ബോദ്ധ്യങ്ങൾ എന്താണെന്നതിൽ മനസ്സിളക്കമില്ലാത്തവരായിരിക്കണം, ദൈവത്തിനു മുന്നിൽ നാം; ആ ബോദ്ധ്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ജീവിതം ജീവിക്കുകയും വേണം. നിത്യത ഓരോ വ്യക്തിയേയും മാറ്റിനിർത്തി ചോദ്യം ചെയ്യും- ഏതോ സംഘത്തിലോ സംരംഭത്തിലോ സുരക്ഷിതനായിരുന്നു താനെന്നോർത്ത മിടുക്കനെയും, താനെവിടെയും കണക്കിൽ പെടാതെപോയി എന്നു കരുതിയ പരമസാധുവിനെയും."
- കീർക്കെഗോർ
(Provocations)
വിവ : രവികുമാര്‍ വാസുദേവന്‍
---------------
നിങ്ങള്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചോ?'
'അതു തീയിലിട്ടോ മറ്റോ നശിപ്പിക്കുക എന്ന അതിനാടകീയമായ ആശയം ഞാന്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ മറ്റൊരു പേരുവച്ച് ഞാന്‍ അതു മാസ്‌റിഡില്‍നിന്നു പ്രസിദ്ധപ്പെടുത്തി. ബോര്‍ഹസിന്റെ ഒരു രണ്ടാംകിട അനുകര്‍ത്താവിന്റെ കൃതിയാണതെന്നും, മൂലമാതൃകയുടെ ഉപരിപ്ലവലക്ഷണങ്ങള്‍ അതിലാവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെക്കുറിച്ചു വിമര്‍ശനമുണ്ടായി.'
'അതില്‍ അദ്ഭുതപ്പെടാനില്ല,' ഞാന്‍ പറഞ്ഞു. 'ഏതൊരെഴുത്തുകാരനും തന്റെ ഏറ്റവും മൂഢനായ ശിഷ്യനായിട്ടാണൊടുങ്ങുക.'

No comments:

Post a Comment